മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും വിവിധ ഗവ മെഡിക്കൽ കോളേജുകളിലെയും ഗവ നഴ്സിംഗ് കോളേജുകളിലേയും പ്രിൻസിപ്പൽമാരുമടക്കം 14 പേർ സർവീസിൽ നിന്നും വിരമിക്കുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു, ജോയിൻ്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ജനറൽ) ഡോ വി ടി ബീന, ജോയിൻ്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻ ഡോ ടി പ്രേമലത എന്നിവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, ഡോ മിറിയം വർക്കി (ആലപ്പുഴ മെഡിക്കൽ കോളേജ്), ഡോ എസ് പ്രതാപ് (എറണാകുളം മെഡിക്കൽ കോളേജ്), പ്രൊഫ സി ശ്രീദേവി അമ്മ ( പ്രിൻസിപ്പൽ, തിരുവനന്തപുരം നഴ്സിംഗ് കോളേജ്) പ്രൊഫ വി എ സുലോചന (ഇടുക്കി നഴ്സിംഗ് കോളേജ് ), പ്രൊഫ പി ആർ രമാദേവി (തൃശൂർ നഴ്സിംഗ് കോളേജ്), ഡോ കെ രാജലക്ഷ്മി (കോഴിക്കോട് നഴ്സിംഗ് കോളേജ്), ഡോ ടി സുലേഖ (കോട്ടയം നഴ്സിംഗ് കോളേജ്, ഡോ എം ആർ ജയന്തി ( പാലക്കാട് നഴ്സിംഗ് കോളേജ് ), ഡോ ജി മായ ( പ്രിൻസിപ്പൽ, അപെക്സ് ട്രോമ ആൻ്റ് എമർജൻസി ലേണിംഗ് സെൻ്റർ), ഡോ എ റീത്ത സെറീന ( പ്രിൻസിപ്പൽ, ഗവ ഡെൻ്റൽ കോളേജ്, തിരുവനന്തപുരം) എന്നീ പ്രിൻസിപ്പൽമാരുമാണ് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി സർവീസിൽ നിന്നും വിരമിക്കുന്നത്.ചിത്രം: ഏപ്രിൽ മാസം സർവീസിൽ നിന്നും വിരമിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു