സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു.അതിനിടെ, ബഹറൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 29കാരി കൊല്ലപ്പെട്ടു. സൗദിയിലും യു.എ.ഇയിലും കുവൈത്തിലും ഇറാൻ ആക്രമണ ശ്രമം തുടരുകയാണ്.ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം.

ഇറാൻ്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. എന്നാൽ ചർച്ചകളോട് അനുകൂലമായി ഇറാൻ പ്രതികരിച്ചിട്ടില്ല.

റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് നിലപാട്. സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇതിനിടെയും ആക്രമണം തുടർന്ന ഇറാൻ ബഹറൈനിലും സൗദിയിലും ഇത് ശക്തമാക്കി.

ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടത്തേക്ക് നിരന്തരം ഡ്രോണുകളയച്ചു. റിയാദ് കിഴക്കൻ മേഖലയും അൽ ഖർജും ആക്രമിക്കുന്നു. സുൽഫി ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഡ്രോൺ വീണു. യുഎഇയുടെ ഇറാഖിലെ കോൺസുലേറ്റ് ആക്രമിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...