കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ; പുതിയ വോട്ടർമാർ 26,715

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരുമുണ്ട്. 1517 പ്രവാസി വോട്ടർമാരുണ്ട്. 26715 പുതിയ വോട്ടർമാരുണ്ട്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2328 പേർ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്.

പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്
പുതുപ്പള്ളി-6320
പൂഞ്ഞാർ-3004
ചങ്ങനാശേരി-2905
പാലാ-2810
കാഞ്ഞിരപ്പള്ളി-2674
കടുത്തുരുത്തി-2669
കോട്ടയം-2247
ഏറ്റുമാനൂർ-2130
വൈക്കം-1956

അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂ്ക് ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാരിൽനിന്ന് വാങ്ങാം.
ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വി.വി. പാറ്റ് മെഷീനും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സമ്മതിദാനദിനമായ ജനുവരി 25ന് കോട്ടയം സി.എം.എസ്. കോളജിൽ ജില്ലാതലദിനാഘോഷം നടക്കും. ഏറ്റവും കൂടുതൽ ഇ-റോൾ എൺറോൾമെന്റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും. പുതിയ വോട്ടർമാരെ ആദരിക്കും. സ്വീപ്പ് ജില്ലാ ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എം.എച്ച്. ഹരീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...