കർണാടകയിലെ ധർമസ്ഥലയില്‍ നിന്ന് 15 മനുഷ്യ അസ്ഥി ഭാഗങ്ങള്‍ കണ്ടെടുത്തു

കർണാടകയിലെ ധർമസ്ഥലയില്‍ നിന്ന് 15 മനുഷ്യ അസ്ഥി ഭാഗങ്ങള്‍ കണ്ടെടുത്തു. തുടർച്ചയായ മൂന്നാം ദിവസത്തെ പരിശോധനയിലാണ് നിർണായക തെളിവായ അസ്ഥികൂട ഭാഗങ്ങള്‍ ലഭിച്ചത്.സ്പോട്ട് നമ്പർ ആറില്‍, രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് ഈ അസ്ഥികള്‍ കണ്ടെത്തിയത്. കണ്ടെടുത്ത അസ്ഥികളില്‍ പലതും പൊട്ടിയ നിലയിലാണ്. ഇതില്‍ ഒന്ന് പുരുഷന്റേതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ലഭിച്ച ഓരോ അസ്ഥിയും മാർക്ക് ചെയ്ത് വിവിധ ബോക്സുകളിലായി പ്രത്യേകം സൂക്ഷിക്കും.

കനത്ത മഴയെ തുടർന്ന് പരിശോധനാ സ്ഥലങ്ങളിലെ കുഴികളില്‍ വെള്ളം കയറിയെങ്കിലും, പൊലിസ് ടാർപോളിൻ ഷീറ്റുകള്‍ ഉപയോഗിച്ച്‌ തെളിവുകള്‍ സംരക്ഷിച്ചു. ആറാമത്തെ കുഴിയിലെ പരിശോധന പൂർത്തിയായി. കണ്ടെടുത്ത അസ്ഥി കഷണങ്ങള്‍ അടയാളപ്പെടുത്തി പ്രത്യേക പ്ലാസ്റ്റിക് ബോക്സുകളിലും ബയോ സേഫ് ബാഗുകളിലും സൂക്ഷിച്ചു. എല്ലാ നടപടികളും എസ്‌ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍, മറ്റ് സാക്ഷികളുടെ സാന്നിധ്യത്തില്‍ മഹസർ നടപടികള്‍ പുരോഗമിക്കുകയാണ്.

എസ്‌ഐടി തലവൻ പ്രണബ് മൊഹന്തി ധർമസ്ഥലയില്‍ നേരിട്ടെത്തി പരിശോധനകള്‍ വിലയിരുത്തി. സാക്ഷിയുടെ വിവരമനുസരിച്ച്‌, എട്ട് പോയിന്റുകളാണ് അന്വേഷണത്തിനായി അതിര് കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം കാടിനുള്ളില്‍, നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയപാതയില്‍, ഒന്ന് നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള ചെറുറോഡിലാണ്. കന്യാടിയിലെ സ്വകാര്യ ഭൂമിയില്‍ രണ്ട് പോയിന്റുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെങ്കിലും, ഇതിന് പ്രത്യേക അനുമതി ആവശ്യമാണ്.

നേത്രാവതി നദിക്കരയിൽ നടത്തുന്ന തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് നാലിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിലും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറുകണക്കിന് പെണ്കുട്ടികളെയും സ്ത്രീകളെയും ധർമസ്ഥലയിൽ മറവുചെയ്തതായി മുമ്പ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ 13 സ്ഥലങ്ങളിൽ പെട്ട നാല് സ്ഥലങ്ങളിലാണ് എസ്.ഐ.ടി ഇന്നലെ തിരച്ചിൽ നടത്തിയത്. വെളിപ്പെടുത്തൽ പ്രകാരം ഈ സ്ഥലങ്ങളിൽ നിന്ന് ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു. രണ്ടു ദിവസങ്ങളിലായി അഞ്ചിടങ്ങളിൽ എസ്.ഐ.ടി പരിശോധന പൂർത്തിയാക്കി.

പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളും ഫോറൻസിക് വിദഗ്ധരും ഉൾപ്പെടുന്ന മൂന്ന് സംഘങ്ങളാണ് വെവ്വേറെ തിരച്ചിൽ നടത്തിയത്. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ തിരച്ചിൽ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മണ്വെട്ടികൊണ്ട് ആഴത്തിലുള്ള പരിശോധന അസാധ്യമായതിനാൽ ചെറിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. എന്നാൽ, വനമേഖലയിൽ യന്ത്രം ഉപയോഗിക്കാനാകില്ല. മണ്ണ് നീക്കിയുള്ള പരിശോധന നാളെയും തുടരുമെന്ന് എസ്.ഐ.ടി എസ്.പി ജിതേന്ദ്രകുമാർ ദയാമ അറിയിച്ചു. പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, ഫോറൻസിക് വിദഗ്ധർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ണ് നീക്കിയുള്ള പരിശോധന തുടരുന്നത്. എസ്.ഐ.ടി എസ്.പി ജിതേന്ദ്ര കുമാർ ദയാമയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പെൺകുട്ടികളെയും സ്ത്രീകളെയും കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ നേത്രാവതി കുളിക്കടവിന് സമീപത്തെ സ്ഥലത്ത് 13 ഇടങ്ങൾ തിങ്കളാഴ്ച എസ്.ഐ.ടി പ്രത്യേകമായി അടയാളപ്പെടുത്തുകയും റിബൺ കെട്ടി വേർതിരിക്കുകയും ചെയ്തിരുന്നു.ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിന് പരിസരത്തായുള്ള സ്ഥലങ്ങളാണ് ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയത്. മൂന്നാം ദിവസത്തെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കേസില്‍ നിർണായകമാകുമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...