‘സിന്ദൂര്‍’ എന്ന് പേരിടാൻ മത്സരിച്ച്‌ രക്ഷിതാക്കള്‍; യുപിയില്‍ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്ക് പേര് ‘സിന്ദൂർ’

പാകിസ്താൻ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.മെയ് 10,11 തിയതികളിൽ ജനിച്ച 17 കുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേര് നൽക്കിയതെന്ന് ഡോ.ആർ.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താകൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ദൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽകുന്നു എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...