ആദ്യ ഫൈനൽ കളിച്ച രാജ്യങ്ങൾ ഇപ്പോഴില്ല
1960-ൽ ആദ്യ ഫൈനലിൽ കളിച്ച രണ്ട് രാജ്യങ്ങൾ ഇപ്പോൾ നിലവിലില്ല.
ആദ്യ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റ് 1960-ലാണ് നടന്നത്. ആദ്യ ടൂർണമെൻ്റ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നറിയപ്പെട്ടു. നാല് ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.
സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും ആയിരുന്നു ഫൈനലിൽ മത്സരിച്ചത്.
സോവിയറ്റ് യൂണിയൻ 2-1 ന് വിജയിച്ച് ചരിത്രത്തിലെ ആദ്യത്തെ ജേതാക്കളായി.
ഇതിൽ രസകരമായത് എന്തെന്നാൽ ഈ രണ്ട് ടീമുകളും ഇന്ന് നിലവിലില്ല.
1991-ൽ സോവിയറ്റ് യൂണിയൻ റഷ്യ, ഉക്രെയ്ൻ എന്നിങ്ങനെ സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
യുഗോസ്ലാവിയ 2003-ൽ സെർബിയ, മോണ്ടിനെഗ്രോ തുടങ്ങിയ ടീമുകളായി പിരിഞ്ഞു.
1976-ലെ ഫൈനൽ മാത്രമാണ് പെനാൽറ്റികളിൽ തീരുമാനമായത്
1976-ലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ അഞ്ചാം പതിപ്പ് വരെ പെനാൽറ്റി ഷൂട്ട് ഔട്ടുകൾ ഉണ്ടായിരുന്നില്ല.
അതിനുമുമ്പു വരെ സമനിലയിലായ ഫൈനൽ ഗെയിമുകൾ ഒരു നാണയത്തിൻ്റെ ടോസ് വഴിയും ഒരു റീപ്ലേയിലൂടെയും വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു.
1976-ലെ ഫൈനൽ ആയിരുന്നു പെനാൽറ്റികളാൽ തീരുമാനിക്കപ്പെട്ട ആദ്യ മത്സരം.
ബെൽഗ്രേഡിലെ ക്ർവേന സ്വെസ്ഡ സ്റ്റേഡിയത്തിൽ 120 മിനിറ്റ് കളി കഴിഞ്ഞ് പശ്ചിമ ജർമ്മനിക്കെതിരായ ചെക്കോസ്ലോവോക്യയുടെ മത്സരം 2-2 ന് അവസാനിച്ചു.
അധിക സമയത്തിനും ശേഷവും വിജയിയെ തീരുമാനിക്കാൻ കഴിഞ്ഞില്ല.
അതിനാൽ ഗെയിം റീപ്ലേയ്ക്ക് പകരം പെനാൽറ്റി ഷൂട്ടൗട്ട് തീരുമാനിക്കപ്പെട്ടു.
വെസ്റ്റ് ജർമ്മനിയുടെ ഉലി ഹോനെസ് ആദ്യത്തെ ഏഴ് പെനാൽറ്റികൾ പ്രതിരോധിച്ചു.
അതിനു ശേഷമാണ് ചെക്കോസ്ലോവോക്യയുടെ അൻ്റോണിൻ പനേങ്കയുടെ കാലുകളിലൂടെ പന്ത് പോസ്റ്റിലേക്ക് പാഞ്ഞു കയറിയത്.
എക്കാലത്തെയും പ്രസിദ്ധമായ പെനാൽറ്റിയായിരുന്നു ഇത്.