വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച്‌ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും.

കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദ്ദിനാള്‍ ജോർജ്ജ് ജേക്കബ്ബ് കൂവ്വക്കാട്, ചാണ്ടി ഉമ്മൻ എം.എല്‍.എ, കെ.മുരളീധരൻ മുരള്യ, രഘുനാഥൻനായർ, സ്വാമി വീരേശ്വരാനന്ദ എന്നിവർ പ്രസംഗിക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തില്‍ ലോകസമാധാനത്തെക്കുറിച്ച്‌ ചർച്ചകളും നടക്കും.

ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അദ്ധ്യക്ഷൻ ഫാ. മിഥിൻ ജെ. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. കെ.ജി.ബാബുരാജൻ, പാണക്കാട് സാദിഖ്‌അലി തങ്ങള്‍, ഗ്യാനി ര‌ഞ്ജിത് സിംഗ്, ഫാദർ ഡേവിഡ് ചിറമേല്‍, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും. ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തില്‍ മതസമന്വയം അവതരിപ്പിക്കും. നാളെ വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ് നടക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോമിലെത്തിയ സംന്യാസ സംഘത്തിന് അവിടുത്തെ വിവിധ ശ്രീനാരായണീയ സംഘടനകളും ക്രൈസ്തവ പുരോഹിതരും ചേർന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...