സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം .വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിച്ച അപേക്ഷകൾ വെറും പ്രാഥമിക രേഖ മാത്രമാണ്. പരിശോധന നടത്തി ഔദ്യോഗികമായി സ്റ്റാർ പദവി നൽകുന്നതുവരെ ഈ അപേക്ഷകൾ ബാർ ലൈസൻസിനായോ മറ്റ് ആനുകൂല്യങ്ങൾക്കായോ യോഗ്യതയായി പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

