ബംഗാൾ ഉൾക്കടലിൽ തുടരുന്ന ‘മുരശ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് പുലർച്ചയോടെ 120 കിലോമീറ്റർ വരെ വേഗത്തിൽ തെക്കൻ ആന്ധ്രപ്രദേശിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കര തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റും അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴികളും മൂലം 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴ ലഭിച്ചേക്കാം. മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

