ട്രാക്കിൽ അറ്റകുറ്റപ്പണി; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

ഒല്ലൂർ-പുതുക്കാട്, ഇരിഞ്ഞാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1.വൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.2. രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല3. രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി._

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1.കണ്ണൂർ – എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (Train No. 16306): നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തിയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.2.ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്സ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ1.തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16604) നവംബര്‍ 13,15 തിയതികളിൽ കായംകുളം ജങ്ഷനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ (സൗത്ത്) എന്നീ ക്രമീകൃത സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.2. ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് (Train No. 16128)നവംബർ 13, 20, 27 തിയതികളിൽ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.ആലപ്പുഴ വഴിയുള്ള സ്റ്റോപ്പുകൾ ഒഴിവാക്കിയ പകരം യാത്രക്കാരുടെ സൗകര്യാർഥം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.3.മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16603)നവംബർ 13, 20, 27 തിയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം 14-ന്

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം നവംബർ 14-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ ആഘോഷിക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക്...

മുരശ് കരയിലേക്ക്; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ തുടരുന്ന 'മുരശ്' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് പുലർച്ചയോടെ 120 കിലോമീറ്റർ വരെ വേഗത്തിൽ തെക്കൻ ആന്ധ്രപ്രദേശിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കര തൊടുമെന്നു...

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു.ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ...