ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഓപ്പൺ ഓഡീഷൻ

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത , പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകി സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമവുമായി ചേർന്ന് ഒരു കലാ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി യോഗ്യരായ അപേക്ഷകരിൽ നിന്നും കലാ പ്രതിഭകളെ തെരെഞ്ഞെടുക്കുന്നതിനായി 2024 ഡിസംബർ 2 -മത് തീയതി തിങ്കൾ ആഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ ഗുരു ഗോപിനാഥ് നടനഗ്രാമം ദേശീയ നൃത്ത മ്യൂസിയത്തിൽ ഓപ്പൺ ഓഡീഷൻ സംഘടിപ്പിക്കുന്നു. കൂടാതെ 2024 ഡിസംബർ 5 നു എറണാകുളത്തും സംഘടിപ്പിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 6235 125 321 , 8547913916

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...