നഴ്സിംഗ് അപ്രന്റീസ് കരാർ നിയമനം 

കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ നഴ്സിംഗ് അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് (ജിഎൻഎം).  പ്രായം: 21-35. നിയമന കാലാവധി രണ്ട് വർഷം. ബി എസ് സി നഴ്സിംഗ് കാർക്ക് 18,000 രൂപയും ജിഎൻഎംകാർക്ക് 15,000 രൂപയുമാണ് പ്രതിമാസ ഓണറേറിയം.  ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവരെ പൂർണമായി പരിഗണിച്ച ശേഷമായിരിക്കും ജനറൽ നഴ്സിംഗുകാരെ പരിഗണിക്കുക.  
അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉള്ളടക്കം ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020 എന്ന വിലാസത്തിൽ ഡിസംബർ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭ്യമാക്കണം.  ഒക്ടോബർ 10ന് തുരുത്തിയാട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോം ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0495-2370379.  

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....