പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്.വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിന് 35,000 രൂപ ഇവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.