കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ.4 ഗ്രാം എംഡിഎംഎയും 30 എൽഎസ്‌ഡി സ്റ്റാംപുമായി 2 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാസം 50000ത്തിലധികം ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളാണ് ഇരുവരും. പളളിമുക്കിലെ ഒരു ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. വിപണിയിൽ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരിയുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിലായിരുന്നു ഇവർ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോമായി ജോലി നോക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി വഴി ലഹരി പാഴ്സലായി വരുത്തിയതിന് ശേഷം ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....