എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ

ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ ചങ്ങനാശ്ശേരിയിൽ പിടിയിൽ.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി.എസ് (24) എന്നിവരെ പിടികൂടി.

ഇവർ ബംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ പെരുന്ന എൻ.എസ്.എസ് കോളേജിനു സമീപം പ്രതികളെ കാത്തു നിൽക്കുകയായിരുന്നു. ഈ സമയം പ്രതികൾ അന്തർ സംസ്ഥാന ബസിൽ ഇവിടെ വന്നിറങ്ങി. തുടർന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി രണ്ടു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...