2000 തവണ പൊലീസിനെ വിളിച്ചു; 56 കാരിക്ക് തടവ്

മൂന്നുവർഷത്തിനുള്ളിൽ 2000 തവണ പൊലീസിനെ വിളിച്ചു.

ഇങ്ങനെയൊന്ന് കേട്ടിട്ടില്ലല്ലേ? ഇതിനെ തുടർന്ന് 56 -കാരിക്ക് തടവ്.

22 ആഴ്ചത്തെ തടവാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. പൊലീസ് എമർജൻസി നമ്പറായ 999 -ലേക്ക് 56 -കാരി വിളിച്ചിരിക്കുന്നത്.

ഇവർ വിളിച്ച 2000 കോളുകളിൽ 1,194 കോളുകൾ കഴിഞ്ഞ വർഷം മാത്രം വിളിച്ചതാണ്.

ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.

ഇവരുടെ കോളുകൾ കൊണ്ടുമാത്രം അഞ്ച് മാസത്തേക്ക് £4500 (4,63,043.98) ന്റെ നഷ്ടം പൊലീസിനുണ്ടായി എന്നാണ് പറയുന്നത്.

ഇവരുടെ ഈ നിർത്താതെയുള്ള ഫോൺവിളികൾ കാരണം സഹായം വേണ്ട പലരിലേക്കും സമയത്തിന് സഹായം എത്താതെ പോയി എന്നും പൊലീസ് പറയുന്നു.

ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്റെ ഭക്ഷണം എവിടെ’ എന്നാണ്.

മറ്റൊരിക്കൽ വിളിച്ചു ചോദിച്ചത് ‘വർക്ക് ആൻഡ് പെൻഷൻ ഡിപാർട്‍മെന്റിന്റെ നമ്പർ എത്രയാണ്’ എന്നാണ്.

പിന്നൊരു ദിവസം ആവർത്തിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ‘ഞാൻ പറഞ്ഞ സാധനമെവിടെ’ എന്നും ചോദിച്ച് ബഹളമുണ്ടാക്കി എന്നും പൊലീസ് പറയുന്നു.

ആ സമയത്ത് ഓഫീസർ അവരെ ശാന്തമാക്കാൻ ശ്രമിക്കുകയും അവരുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ജനുവരി 10 -നാണ് ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നത്.

നിരവധി കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് ശേഷം ഒരുദ്യോ​ഗസ്ഥനെ വർ​ഗീയമായി അധിക്ഷേപിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.

കഴിഞ്ഞ മാസമാണ് ഇവർക്കുമേലുള്ള കുറ്റം തെളിഞ്ഞത്.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...