2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍ മൂന്നിടത്തും താമര

അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍.മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ച് തവണ എംഎല്‍എയായിരുന്ന മോഹന്‍ സിംഗ് ബിഷ്ടിനെ മുസ്തഫബാദിലും കപില്‍ മിശ്രയെ കലാവില്‍ നഗറിലും മത്സരിപ്പിച്ച് ബിജെപി ജയിപ്പിച്ചു. മിശ്ര 17,000 വോട്ടിനും പരാജയപ്പെടുത്തിയപ്പോള്‍, ബിഷ്ത് 23,000 വോട്ടിനും ജയിച്ചു. സിറ്റിംഗ് ബിജെപി എംഎല്‍എ അജയ് മഹാവര്‍ 26,000 വോട്ടുകള്‍ക്ക് ഘോണ്ടയില്‍ വിജയിച്ചു. കലാപബാധിത മണ്ഡലങ്ങളില്‍ സീലംപൂര്‍ മാത്രമാണ് അപവാദം. ആം ആദ്മി പാര്‍ട്ടിയുടെ ചൗധരി സുബൈര്‍ അഹമ്മദ് 42,000 വോട്ടുകള്‍ക്ക് ബിജെപിയെ ഇവിടെ പരാജയപ്പെടുത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാവ് ചൗധരി മതീന്‍ അഹമ്മദിന്റെ മകന്‍ കൂടിയായ സുബൈര്‍ എഎപിയിലേക്ക് മാറിയത്.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...