പൈനാവ് , മൂന്നാർ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് കരാർ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിൽ ഹൈ സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയിലടക്കം ആകെ 22 ഒഴിവുകളാണുള്ളത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിയ്ക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിന് ബാധകമാണ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയ്ക്ക് ശേഷമാകും കൂടിക്കാഴ്ച്ച.

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസ്സൽ രേഖകളും അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2026 മാർച്ച് 31 വരെയായിരിയ്ക്കും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയ്ക്ക് ആൺ/പെൺ തിരിച്ച് നിയമനം നടത്തുന്നതാണ്. അപേക്ഷകൾ പ്രോജക്റ്റ് ഓഫീസ്സർ, ഐ.റ്റി.ഡി.പി. ഇടുക്കി, ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, പിൻ-685584 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഏപ്രിൽ 15 വൈകീട്ട് 4. മണി.കൂടുതൽ വിവരങ്ങൾക്ക് 04862 222399.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...