ഇംഗ്ലീഷ് അക്ഷരമാലയിലെ 27-ാമത് അക്ഷരം

ഇംഗ്ലീഷ്അക്ഷരമാലയിൽ 26 അക്ഷരങ്ങളാണുള്ളതെന്ന് നമുക്കറിയാം. A മുതൽ Z വരെ.

പത്തൊമ്പതാം നൂറ്റാണ്ടിൽ 27-ാമത്തെ അക്ഷരം കൂടി ബ്രിട്ടീഷ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു. & എന്നതാണ് 27-ാമത്തെ അക്ഷരം. പിന്നീട് ഇത് നീക്കം ചെയ്തു.

ആൻഡ് എന്നു തന്നെയായിരുന്നു അന്നും ഇതിൻ്റെ ഉച്ചാരണം. Z കഴിഞ്ഞ് & വന്നാൽ അതു കഴിഞ്ഞും (ആൻഡ് എന്നിടുമ്പോൾ വാക്യത്തിൽ ബാക്കിയുണ്ടാകും എന്നാണല്ലോ സൂചന) അക്ഷരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് & നീക്കം ചെയ്തത്.
എന്നാൽ ആമ്പർസാൻഡ് എന്നായി പിന്നീട് ഇതിൻ്റെ പേര്. and per se and ആണ് ampersand ആയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ പ്രിൻ്റിംഗ് പ്രസ് കണ്ടുപിടിച്ച ജൊഹാൻസ് ഗുട്ടൻബർഗ് ആണ് & നെ പ്രിൻ്റിംഗ് ആൽഫബെറ്റായി ചേർത്തത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...