പി. സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം

പി. സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം.സരിന്‍റെ കാര്യത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് പറഞ്ഞു.

സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയമാണ്. കോണ്‍ഗ്രസില്‍ നടക്കുന്നത് എന്താണെന്ന് സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം വിശദീകരിച്ചു.

ബിജെപി സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കും. ജില്ലയില്‍ നിന്നുള്ള നിർദേശങ്ങള്‍ മുകളിലേക്ക് അയച്ചിട്ടുണ്ട്. ആരു വന്നാലും പാലക്കാട്‌ ബിജെപി വിജയം ഉറപ്പാണ്. ശോഭ സുരേന്ദ്രന്‍റെ പേരടക്കം ആർക്കും വ്യക്തിപരമായി എന്തഭിപ്രായാവും പറയാം. സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് ബിജെപി പാർലിമെന്‍ററി ബോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...