നിലയ്ക്കൽ വികസ നത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി വരുന്നു.ശബരിമലയുടെ അടിസ്‌ഥാനതാവളമായ നിലയ്ക്കലിൽ മഹാദേവ ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊലീസ് കൺട്രോൾ റൂം, ഗെസ്റ്റ് ഹൗസ്, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കാര്യാലയം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഹൃദയ ഭാഗത്തിന്റെ വികസനത്തിനായാ ണ്പദ്ധതി.
ഹൈക്കോടതി മുൻ ജഡ്‌ജി ചെയർമാനായ പ്രത്യേക കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്. തീർഥാടകർക്ക് വിശ്രമ പവിലിയൻ, അന്നദാനമണ്ഡപം, ദേവസ്വം അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്ക്, നടപ്പാത, ക്യാംപ്കൺട്രോൾ റൂം എന്നിവയുടെ നിർമാണമാണു പദ്ധതിയിൽ ഉള്ളത്.
പമ്പയിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് നിലയ്ക്കൽ അടിസ്‌ഥാന താവളം ഇപ്പോൾ സന്നിധാനത്തും, പമ്പയിലും തങ്ങുന്ന തീർത്ഥാടകർക്ക് ഭാവിയിൽ എല്ലാ സൗകര്യങ്ങളും ക്രമീകരിച്ച് നിലയ്ക്കൽ വിരി വയ്ക്കുവാൻ അവസരം ലഭിക്കും.