നിലയ്ക്കൽ വികസനത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി

നിലയ്ക്കൽ വികസ നത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി വരുന്നു.ശബരിമലയുടെ അടിസ്‌ഥാനതാവളമായ നിലയ്ക്കലിൽ മഹാദേവ ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊലീസ് കൺട്രോൾ റൂം, ഗെസ്റ്റ് ഹൗസ്, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കാര്യാലയം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഹൃദയ ഭാഗത്തിന്റെ വികസനത്തിനായാ ണ്പദ്ധതി.

ഹൈക്കോടതി മുൻ ജഡ്‌ജി ചെയർമാനായ പ്രത്യേക കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്. തീർഥാടകർക്ക് വിശ്രമ പവിലിയൻ, അന്നദാനമണ്ഡപം, ദേവസ്വം അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്ക്, നടപ്പാത, ക്യാംപ്കൺട്രോൾ റൂം എന്നിവയുടെ നിർമാണമാണു പദ്ധതിയിൽ ഉള്ളത്.

പമ്പയിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് നിലയ്ക്കൽ അടിസ്‌ഥാന താവളം ഇപ്പോൾ സന്നിധാനത്തും, പമ്പയിലും തങ്ങുന്ന തീർത്ഥാടകർക്ക് ഭാവിയിൽ എല്ലാ സൗകര്യങ്ങളും ക്രമീകരിച്ച് നിലയ്ക്കൽ വിരി വയ്ക്കുവാൻ അവസരം ലഭിക്കും.

Leave a Reply

spot_img

Related articles

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...