28-ാം മത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം; സെപ്റ്റംബര്‍ 4ന്

28മത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരിയില്‍ വച്ച് സെപ്റ്റംബര്‍ 4ന് നടക്കും.

കലോത്സവത്തില്‍ 600 ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐഎഎസിന് നല്‍കി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മത്സര വിഭാഗം ഒന്നില്‍ കഥാരചന, കവിതാരചന, പ്രബന്ധരചന (മലയാളം), ചിത്രരചന (പെന്‍സില്‍), ചിത്രരചന (ജലഛായം) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിഭാഗം ഒന്നിലെ ഇനങ്ങള്‍ റവന്യൂ ജില്ലാ തലത്തില്‍ നടത്തി അതില്‍ ഏറ്റവും സ്‌കോര്‍ ലഭിച്ച രണ്ട് രചനകള്‍ വീതം തിരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിര്‍ണ്ണയം നടത്തി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും.

വിഭാഗം രണ്ടില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ (മലയാളം), മോണോ ആക്ട്, പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം), സംഘഗാനം (7 പേര്‍) എന്നിങ്ങനെയുള്ള മത്സരങ്ങള്‍ ആണ് നടക്കുക.

ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളില്‍ പരമാവധി അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോര്‍ നേടുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് 2,000, 1,600, 1,200 എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കും. ചടങ്ങില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡും വിതരണം ചെയ്യും.

2007 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെയായിരുന്നു റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം നടന്നിരുന്നത്. എന്നാല്‍ 200809 അധ്യയന വര്‍ഷം മുതല്‍ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരികയാണ്.

Leave a Reply

spot_img

Related articles

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.തൃശ്ശൂർ താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകൾ...

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...