തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്.

മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയാളികൾ ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്നു.രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികൾ തീരുമാനിക്കും.

Leave a Reply

spot_img

Related articles

കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്....

ഒഡീഷയിൽ മലയാളി വൈദികന് മർദനം

ഒഡീഷയിൽ മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. ഒഡീഷ പോലീസ് പള്ളിയിൽ...

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...