ഗോവധക്കേസിൽ 3 പേർക്ക് ജീവപര്യന്തം. ഗുജറാത്ത് അമ്രേലി സെഷൻസ് കോടതിയുടെയാണ് വിധി. തടവും 18 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്‌ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മുവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.

