കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ്; മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം: മന്ത്രി വീണ ജോർജ്.കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്.മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്.10 ദിവസത്തിനിടെ ആകെ രോഗികളുടെ എണ്ണം 15 മടങ്ങ് വർധിച്ച് 3961ആയി.നിലവിൽ രാജ്യത്തെ ആകെ കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 203 പേർക്ക് രോഗം സ്ഥിരീകരിച്ചു.