2024ല്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി താന്‍ വായിച്ച 43 പുസ്തകങ്ങളുടെ പട്ടികയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഇക്കഴിഞ്ഞ വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെന്നും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്നും പ്രതിപക്ഷ നേതാവ് സാക്ഷ്യപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ഡി സതീശന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടി അദ്ദേഹം നടത്തിയിട്ടുണ്ട്. ഓരോ പുസ്തകവും വഴിയിലെ തണലും വഴികാട്ടിയുമാണ്. സുന്ദരവും ഗംഭീരവുമായ പുസ്തകങ്ങള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചു.