‘സര്‍ക്കാര്‍ പിന്നോട്ട് പോയതല്ല, എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണം’; മന്ത്രി എ കെ ശശീന്ദ്രന്‍

വന നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ഭേദഗതി കാലോചിതം ആയിരുന്നവെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.മലയോരജനതയെ സര്‍ക്കാരിന് എതിരായി മാറ്റാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി ആരോപിച്ചു. അങ്ങനെയാണ് നിലമ്പൂരില്‍ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് മുസ്ലീം ലീഗ് ഒരു സമരവുമായി മുന്നോട്ട് വന്നു. ഇപ്പോള്‍ യുഡിഎഫും സമരവുമായി മുന്നോട്ട് വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തി ഏതെങ്കിലും ഒരു നിയമം പാസാക്കുക എന്നത് ഞങ്ങളുടെ നിലപാടല്ല. തര്‍ക്കത്തില്‍ നില്‍ക്കുന്ന ഒരു കാലത്ത്, പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങളുടെ മനസില്‍ തീകോരിയിട്ട് അവരെ സര്‍ക്കാര്‍ വിരുദ്ധരാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയേതര സംഘടനകളുടെ ഗൂഢശ്രമത്തിന് ഒരു സാഹചര്യമുണ്ടാക്കുന്നത് ഉചിതമല്ല എന്നാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...