ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ട്

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നിലവില്‍വരുമെന്ന് സൂചന. ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഉടന്‍ മാധ്യമങ്ങളെ കാണും. വെടിനിര്‍ത്തല്‍ സംബന്ധിച്ച കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...