‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ആൻ്റെ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.പോണ്ടിച്ചേരിയിലെ ഒരു കാംബസ്സിൽ ഒന്നിച്ചു പഠിച്ച ഏതാനും ചെറുപ്പക്കാർ ഒരിടവേളക്കുശേഷം വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ സിനിമ നമ്മുടെ കാംബസ്സുകളേയും യുവജനങ്ങളേയും ഏറെ ആകർഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .
യുവജനങ്ങൾക്ക് ഏറെ ആകർഷകമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെആകർഷകമാക്കും. സുനന്ദ ഫിലിപ്പ് , ജസ്റ്റിൻ, സൗമ്യ , ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -അർജൂൻ അശോകൻ. അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
പ്രശസ്‌ത സോഷ്യൽ മീഡിയാ താരം അന്നാമ്മ , അമൽഷാ , മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്:
ശ്രീലഷ്‌മി വിജയനാണ് നായിക.ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം സനീഷ് സ്റ്റാൻലി .
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപപ്പ് _ സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ് .

Leave a Reply

spot_img

Related articles

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്; ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം...

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു .ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍...

‘മായൻ’ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ...

സുന്ദര രാവണനേ…. ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

https://youtu.be/QFkL82O38Xk?si=9zyFEZxyOc3o-JmR ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി...