കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം. ദമ്പതികൾ ചേർന്നാണ് സ്വർണം കവർച്ച നാടകം നടത്തിയത്.തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കമ്പളിപ്പിക്കാൻ ശ്രമിച്ചത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ സ്വർണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. പിന്തുടർന്ന പൊലീസ് സംഘം ഇവരെ പിടികൂടി. കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ നാലുപേർ പിടിയിൽ.കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമമെന്ന് സംശയമുയർന്നിരുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നതെന്നായിരുന്നു വിവരം. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിൽ എത്തിയവർ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു വിവരം.മലപ്പുറം പുളിക്കലിൽ വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടകം വെളിപ്പെട്ടത്. ദുബൈയിൽ നിന്നും വന്ന റിയയാണ് സ്വർണം കടത്തിയത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായി കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു

Leave a Reply

spot_img

Related articles

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും .ചീഫ് ജസ്റ്റിസ്...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര...

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.തിരുവനന്തപുരം യൂണിയന്റെ പിരിച്ചുവിടൽ നിയമപരമല്ലെന്ന്...

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്നും...