കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും .ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ വിദ്യാർഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.ഹൈക്കോടതി വിധിക്കെതിരേ ഇന്നലെ അർധരാത്രി 11.35-നാണ് 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്‌. ഹർജി ഫയൽ ചെയ്ത്‌ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ദേവവ്രതും സുഭാഷ്‌ചന്ദ്രൻ കെ. ആറും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ചൂണ്ടിക്കാട്ടി.ഇന്ന് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ ഹർജി ഒരു മണിക്ക് കേൾക്കണമെന്നും അല്ലെങ്കിൽ വിദ്യാർഥികൾക്ക് നിബന്ധനകളോടെ പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ന് കേസ് കേൾക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടമാകുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ വിദ്യാർഥികൾ വിജയിക്കുകയാണെങ്കിൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം. ദമ്പതികൾ ചേർന്നാണ് സ്വർണം കവർച്ച നാടകം നടത്തിയത്.തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കമ്പളിപ്പിക്കാൻ ശ്രമിച്ചത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര...

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.തിരുവനന്തപുരം യൂണിയന്റെ പിരിച്ചുവിടൽ നിയമപരമല്ലെന്ന്...

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്നും...