കുവൈത്തിൽ നഴ്സുമാരുമായി പോകുകയായിരുന്ന ബസ്സ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് .ഇന്നലെ രാത്രിയോടെ അബ്ബാസിയ ഫയർ സ്റ്റേഷന് സമീപത്താണ് അപകടം. ഫർവാനിയ ആശുപത്രിയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരുമായി പോകുകയായിരുന്ന ബസ്സ്, ഫയർ സ്റ്റേഷന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയുമായിയുന്നു. അപകടത്തിൽ ഒരു നഴ്സിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗവും മലയാളി നഴ്സുമാരാണ്.

