പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.പരുമല സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കൊലപാതകക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കുളിക്കടവിലിരുന്ന് തുണി അലക്കുന്നതിനിടെ പിറകിലൂടെ നീന്തി കടവില്‍ എത്തിയ പ്രതി തുണികൊണ്ട് സ്ത്രീയുടെ മുഖം മൂടിയ ശേഷംമുക്കി കൊല്ലാനും ശ്രമം നടത്തി. ഇവർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കരയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പീഡനശേഷം പ്രതി നദിയിലൂടെ തന്നെ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം കുളിക്കടവിലേക്ക് വന്ന മറ്റൊരു സ്ത്രീയാണ് ഈ വിവരം സ്ത്രീയുടെ വീട്ടുകാരെ അറിയിച്ചത്.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....

മോട്ടിവേഷനൽ സ്‌പീക്കറായ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ

മോട്ടിവേഷനൽ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ.കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59)...