അങ്കമാലി കറുകുറ്റി ചീനിയിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കറുകുറ്റി പയ്യപ്പിള്ളി ആൻ്റണി, റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്. കുട്ടിയെ അമ്മൂമ്മയുടെ കൂടെ ഉറക്കി കെടുത്തിയിരിക്കുകയായിരുന്നു. അമ്മൂമ്മയാണ് കൊലപാതകം ചെയ്തത്.അമ്മൂമ്മക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായി പറയുന്നു. മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രി മോർച്ചറിയിൽ.അങ്കമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയുടെ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

