അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നില്‍ കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള അഴിമതി; വി.ഡി സതീശൻ

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നില്‍ കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള അഴിമതിയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഇടപാടിന്റെ രേഖകളും സതീശൻ പുറത്തുവിട്ടു. അംബാനി കമ്ബനിയുമായുള്ള ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 101 കോടി രൂപയാണെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്ബനിയില്‍ പണം നിക്ഷേപിച്ച്‌ കോടികള്‍ നഷ്ടപ്പെടുത്തിയത് പുതിയ രാഷ്ട്രീയ വിവാദമായി വളരുമെന്ന് ഉറപ്പാണ്.

സ്റ്റേറ്റ് ഫിനാൻഷ്യല്‍ കോർപറേഷൻസ് -1951ലെ നിയമപ്രകാരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനു വേണ്ടിയാണ് കെ.എഫ്.സി രൂപീകരിച്ചത്.

സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ ആർ.സി.എഫ്.എല്‍ (Reliance commercial Finance Ltd) എന്ന സ്ഥാപനത്തിലാണ് 60.80 കോടി രൂപ നിക്ഷേപിച്ചു.

2015 മുതല്‍ 18 വരെ അനില്‍ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു

രാജ്യത്തെ എല്ലാ ധനകാര്യ പ്രസിദ്ധീകരണങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്ത വന്നുകൊണ്ടിരിക്കെയാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്.

നിക്ഷേപത്തിനു പിന്നാലെ 2018-19 ലെ കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്ബനിയുടെ പേര് മറച്ചുവച്ചു. 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും കമ്ബനിയുടെ പേര് മറച്ചുവച്ചു. 2020-21 ലെ റിപ്പോര്‍ട്ടിലാണ് കമ്ബനിയുടെ പേര് വരുന്നത്.

പക്ഷെ 2019 ല്‍ ആർ.സി.എഫ്.എല്‍ ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന്റെ ഭാഗമായി 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നും 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.

60.80 കോടി നിക്ഷേപത്തിന് പലിശ ഉള്‍പ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട പണം മുങ്ങാന്‍ പോകുന്ന കമ്ബനിയില്‍ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നത്.
ഇതു സംബന്ധിച്ച്‌ പതിനൊന്നാം നിയമസഭ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പോലും ധനവകുപ്പ് മറുപടി നല്‍കിയിട്ടില്ല. റിലയൻസില്‍ നടത്തിയ നിക്ഷേപത്തിന്റെ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

മാനസിക പീഡന ആരോപണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ് നടപടി....

ഷാരോൺ വധക്കേസ് – ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസ് - ഗ്രീഷ്മയ്ക്ക് വധശിക്ഷ . കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ...