നാലുവരി പാതയായി മാറാൻ ഒരുങ്ങുന്ന ദേശീയപാത 183ൽ കോട്ടയം മുതൽ മുണ്ടക്കയം വരെ 7 കോടി രൂപയുടെ അറ്റകുറ്റപ്പണി.കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള 52.6 കിലോമീ റ്റർ ദൂരത്തിൽ 7.18 കോടി രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടക്കുന്നത്. മുൻപ് ദേശീയപാത വിഭാഗം നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് പദ്ധതി അംഗീകാരം ലഭിച്ചത്.നാല് വരി പാതയായി നവീകരിക്കാൻ ഇനിയും സമയം എടുക്കുന്നതിനാൽ ഇപ്പോഴുള്ള റോഡിൽ നവീകരണം നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. റോഡിൽ പല ഭാഗത്തും കുഴികളും രൂപപ്പെട്ടിരുന്നു.