KSRTC യ്‌ക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു.പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.

Leave a Reply

spot_img

Related articles

കുടുംബശ്രീ സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ പ്രാപ്തമാക്കിയ പ്രസ്ഥാനം : മന്ത്രി കെ.എം ഷാജി

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു.സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ്...

സ്കൂൾ കലോത്സവം; മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

സ്‌കൂൾ കലോത്സവ മത്സരത്തിന്റെ വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ...

പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: കെ. മുരളീധരൻ

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക...

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....