കുംഭമേളയില്‍ പോയി പങ്കെടുത്ത ശേഷം മടങ്ങിവരവേ വാഹനാപകടം. അപകടത്തില്‍ 9 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്.തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ഒമ്ബത് പേരാണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്. വാനിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കുകളും ഉണ്ട്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്ബതുപേരും മരിക്കുകയായിരുന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം.