പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനും ഭാര്യ ഡോ സൗമ്യയും. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകുമെന്നും സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിൻ പ്രതികരിച്ചത്.ഇരട്ട വോട്ടും വ്യാജ വോട്ട് തന്നെയാണ്. തനിക്ക് ഒരൊറ്റ വോട്ട് ഉള്ളൂ. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.2017 ൽ ഈ വീട് വാങ്ങി. 2020 ൽ വാടകയ്ക്ക് നൽകി. ഈ വീട്ട് വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തത്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.