പ്രതികളായ ജീവനക്കാർക്ക് പുനർനിയമനം; ഐസിയു പീഡനക്കേസ് അതിജീവിത വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്. പ്രിൻസിപ്പലിനെ കണ്ട ശേഷം അനുകൂല നടപടിയില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ കുത്തിയിരിക്കാനാണ് തീരുമാനം.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ജോലിയിൽ പ്രവേശിച്ചത്.കേസ് കോടതിയിലിരിക്കെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലാണെന്നാണ് സമരസമിതിയുടെ ആക്ഷേപം.2023 മാർച്ചിലാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന അതിജീവിതയെ അറ്റൻഡറായി ജോലി ചെയ്തിരുന്ന ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. അന്വേഷണത്തിൽ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ ശശീന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...