ഒമാനില്‍ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

24 മണിക്കൂറിനിടെ ഒമാനില്‍ കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു.പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതില്‍ ജയചന്ദ്രന്‍ (ബാബു), കൊല്ലം വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
 പത്തനംതിട്ടയിലെ ജയചന്ദ്രന്‍ (ബാബു) ഹൃദയാഘാതത്തെതുടര്‍ന്നാണ് സലാലയില്‍ മരിച്ചത്.അല്‍ മഹറി ഇലക്ട്രിക്കല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.ഇന്നലെ  ഉച്ചയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ സിധിയും മകന്‍ സചിനും സലാലയില്‍ ആണ് ഉള്ളത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു.

അതേസമയം, കൊല്ലം സ്വദേശിയായ വില്ലയില്‍ ഷാജി വിഷ്ണുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.പിതാവ്: ഷാജി. മാതാവ്: ബിന്ദു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...