രാഹുലും സോണിയയും വയനാട്ടില്‍ എത്തി

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വയനാട്ടിലെത്തി.കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും കോൺഗ്രസ് നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു. കെ സി വേണുഗോപാൽ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും നാട്ടിലെത്തുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനമായിരിക്കും നടക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തും.പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം.വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിവരം തേടിയിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...