ശ്രീനാരായണ ഗുരുവിൻ്റെ 98-ാം സമാധി ദിനാചരണം നാളെ

ശ്രീനാരായ ണഗുരുവിൻ്റെ 98-ാം സമാധിദിനാചരണം നാളെ. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ഗുരുദേവ ക്ഷേത്രങ്ങളിലും ശ്രീനാരായണ പ്രസ്‌ഥാനങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കും.ശിവഗിരി മഠത്തിൽ രാവിലെ 5 നു ചടങ്ങുകൾ തുടങ്ങും. 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌തലോകാനന്ദ ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്‌മാനന്ദ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എന്നിവർ പ്രസംഗിക്കും.സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും.ഉച്ചയ്ക്ക് 12നു സത്യവ്രത സ്വാമി സമാധി ശതാബ്ദി പ്രഭാഷണം സ്വാമി ഋതംഭരാനന്ദയും ഗുരുദേവ സമാധി പ്രഭാഷണം സ്വാമി സച്ചിദാനന്ദയും നടത്തും.2ന് ശാരദാമഠത്തിൽ സന്യാസിമാരുടെ നേതൃത്വത്തിൽ ഹോമം, 3 നു സമാധി മന്ദിരത്തിലേക്ക് കലശ പ്രദക്ഷിണ യാത്ര എന്നിവ നടക്കും.ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ 5ന് വിശേഷാൽ പൂജകളും നടക്കും.9ന് വയൽവാരം വീട്ടിൽ സമൂഹ പ്രാർഥനയും ഉപവാസവും. 10ന് സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സ്വാമി സത്യാനന്ദതീർഥ പ്രഭാഷണം നടത്തുമെന്നു സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.അരുവിപ്പുറം മഠത്തിൽ രാവി ലെ 8 ന് നാമജപം തുടങ്ങും. കൊടിതൂക്കി മലയിലെ ഗുരു ദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....