തടിപ്പാലം തകര്‍ന്ന് അമ്മയുടെ കാല്‍ കുടുങ്ങി; തോട്ടിലേക്കു തെറിച്ചുവീണ കൈക്കുഞ്ഞിന് രക്ഷകരായി നാട്ടുകാർ

രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി തോടിനു കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അമ്മയുടെ കാൽ കുടുങ്ങി. തോട്ടിലേക്കു തെറിച്ചുവീണ് 150 മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ തോട്ടിൽ ചാടി അയൽവാസികൾ രക്ഷപ്പെടുത്തി.കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് തെക്കുപുറം – മല്ലിശേരി റോഡിൽ തെക്കുപുറം ഭാഗത്താണു സംഭവം.മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ ജോമോൻ മാത്യുവിന്റെ ഭാര്യ അംബികയ്ക്കാണ് (33) അയൽവാസികളായ തെക്കുപുറം സലിം കുമാർ, ഞാറക്കാട്ട് ജോബി എന്നിവരുടെ അവസരോചിത ഇടപെടലിൽ മകൻ ആരോണിനെ തിരിച്ചുകിട്ടിയത്.തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ്, സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്. അംബികയും കുഞ്ഞും മുട്ടുചിറ എച്ച്ജിഎം ആശു പത്രിയിൽ ചികിത്സയിലാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....