സ്വത്ത് വിൽപന തർക്കപരിഹാര ചർച്ചക്ക് പോലിസ് സ്റ്റേഷനിൽ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

സ്വത്തു വിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു.ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മഠത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റ‌ീഫനെ ഞീഴൂർ സ്വദേശിയായ കോൺട്രാക്ടറുടെ പരാതിയിൽ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു.
പൊലീസ് ഇടപെട്ട് സ്‌റ്റീഫനും പരാതിക്കാരനും തമ്മിൽ സംസാരിക്കാൻ അവസരമുണ്ടാക്കിയതായി പറയുന്നു. ഇതിനിടയിൽ പുറത്തേക്കിറങ്ങിയ സ്‌റ്റീഫൻ കുഴഞ്ഞുവീണു. ഉടൻ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....