ഫേസ്ബുക്കിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെതിരെ കേസ്

ഫേസ്ബുക്കിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെതിരെ പോലീസ് കേസെടുത്തു.ചാലിശ്ശേരി പോലീസാണ് ആനക്കര മേലേഴിയം എൽപി സ്‌കൂളിലെ അധ്യാപകനും കൂറ്റനാട് തൊഴുക്കാട് സ്വദേശിയുമായ കള്ളിവളപ്പിൽ പ്രകാശിനെതിരെ കേസെടുത്തത്. എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിന്റെ പരാതിയിലാണ് അധ്യാപകനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തത്. സെപ്റ്റംബർ 22 നാണ് ഗുരുവിനെ അസഭ്യം പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ് അധ്യാപകൻ പങ്കുവെച്ചത്. പരാതിയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടനെ കടക്കുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...