ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പോലീസിന് വൻ വീഴ്ചയെന്ന് കണ്ടെത്തൽ

പത്തനംതിട്ട പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പോലീസിന് വൻ വീഴ്ചയെന്ന് കണ്ടെത്തൽ. ലോക്കൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എസ്‌പി മെമ്മോ നൽകി. ആൾക്കൂട്ടം, എംസി റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ പോലീസ് മുൻകൂട്ടി കണ്ടില്ല എന്നാണ് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നത്. പന്തളം സിഐ, അടൂർ സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മെമ്മോ നൽകിയത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിവൈഎസ്‌പി അടക്കം ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിനോട് മറുപടി പറയേണ്ടിവരും. പന്തളത്തെ സംഗമത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തിയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പരിപാടിക്കായി രജിസ്റ്റർ ചെയ്ത ആളുകളല്ല അന്നേ ദിവസം അപ്രതീക്ഷിതമായി വന്നുചേർന്ന ആളുകളാണ് കൂടുതൽ എന്ന് പോലീസ് നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

Leave a Reply

spot_img

Related articles

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിചാരണ...

കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ...

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...