കായംകുളത്ത് നാലര വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ.കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസ്സുകാരനോട് ആണ് ക്രൂരത. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. അതിക്രമം കുട്ടി നിക്കറിൽ മലവിസർജനം നടത്തിയതിലെ പ്രകോപനം. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് മാതാവ് തന്നെ. ചൈൽഡ് ലൈനിൽ അറിയിച്ചത് സൗകര്യ ആശുപത്രിയിലെ ഡോക്ടർ. കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റ് രേഖപെടുത്തിയത്.

