ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി

പുസ്തക പ്രസാധന രംഗം ഇതിനകം തന്നെ അസാധാരണമായ പ്രതിസന്ധികൾ നേരിടുകയാണ് — അച്ചടി ചെലവുകളുടെ വർദ്ധന, വിതരണ ബുദ്ധിമുട്ടുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം മത്സരങ്ങൾ തുടങ്ങിയവ കാരണം. ഇത്തരം സാഹചര്യത്തിൽ പേപ്പറിന്‍റെ ജിഎസ്ടി 50 ശതമാനം വർദ്ധിപ്പിക്കുന്ന നടപടി പുസ്തകങ്ങളുടെ വില നേരിട്ട് ഉയർത്തും. ഇതുവഴി വായനക്കാരെ പുസ്തകങ്ങളിൽ നിന്ന് അകറ്റുകയും, പ്രസാധകരുടെയും പുസ്തക വ്യാപാരികളുടെയും നിലനില്പ് തന്നെ തകർക്കുകയും ചെയ്യും.

വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്നുപകരം, വായനയെ ഇല്ലാതാക്കുന്ന കേന്ദ്ര നയസമീപനമാണ് ഈ നടപടിയിൽ പ്രകടമാകുന്നത്. അറിവിനെയും പഠനത്തെയും വളർത്തേണ്ട രാജ്യം അറിവിന്‍റെ അടിസ്ഥാന മാധ്യമമായ പുസ്തകത്തെ വിലകൂടിയ ആഡംബര വസ്തുവാക്കുകയാണ് ചെയ്യുന്നത്.

Federation of Kerala Publishers കേന്ദ്ര സർക്കാരിനോട് ഈ നടപടി ഉടൻ പുനഃപരിശോധിച്ച്, പേപ്പറിന്‍റെ ജിഎസ്ടി 12 ശതമാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം, പുസ്തക പ്രസാധന രംഗത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പ്രാധാന്യം പരിഗണിച്ച് പേപ്പറിന്‍റെ ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്നും ശക്തമായി ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നു

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...